പയ്യന്നൂരിലെസ്വര്‍ണ്ണം പൊട്ടിക്കല്‍ : പ്രതിയിൽ നിന്നും ഒന്നര ലക്ഷത്തിൻ്റെ ഐഫോൺ പിടിച്ചെടുത്തു.

Kannadiparamba online news
Screenshot

പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരി കുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രതിയുമായി പോലീസ് തലശേരിയിൽ തെളിവെടുപ്പ് നടത്തി. കവർച്ചാ പണത്തിൽ നിന്നും വാങ്ങിയ ഒന്നര ലക്ഷത്തിൻ്റെ ഐഫോൺ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
അഞ്ചോളം ഹൈവേ റോബറി, വധശ്രമം ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിലെ പ്രതി
ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവിനെ (27) യാണ്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത് . ചോദ്യം ചെയ്യലിൽ കവർച്ച നടത്തി കിട്ടിയ പണത്തിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന ഐഫോൺ പ്രതി തലശേരിയിലെ പ്രമുഖ വ്യാപാരത്തിൽ നിന്നും വാങ്ങി ഭാര്യക്ക് കൊടു ത്തതായി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഫോൺ ഇയാളുടെ ഭാര്യയിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തു. ഐ ഫോൺ സീൽ ചെയ്ത് കോടതിക്ക് അന്വേഷണ സംഘം കൈമാറി.
കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകക്കെടുത്ത് ഇയാൾ ഓടിച്ച ഇന്നോവയാണ് സ്വർണ്ണവ്യാപാരിയും കുടുംബവും സഞ്ചരിച്ച വാഹനംഇടിച്ചിട്ട ശേഷംകൊള്ളയടിച്ചത്. തുടരന്വേഷണത്തിൽ
കേസിൽ മട്ടന്നൂർ പഴശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ക്കാട് ചെറു മൽഹൗസിൽ വി.വി. ജ്യോതിഷിനെ (33) യും അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഇവർക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. നേരത്തെ
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38)
, മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് ക്വട്ടേഷൻ സംഘം വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സൂക്ഷിച്ച മുപ്പത് പവനോളം സ്വര്‍ണ്ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ചക്കാർ കൊണ്ടുപോയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!