ഐ.ആർ.പി.സി മാണിയൂർ ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി

Kannadiparamba online news

മാണിയൂർ: പരേതനായ ഡോ. പത്മാക്ഷന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഐ.ആർ.പി.സി (IRPC) മാണിയൂർ ലോക്കൽ ഗ്രൂപ്പിന് കുടുംബാംഗങ്ങൾ വീൽചെയർ കൈമാറി. സി.പി.ഐ(എം) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി. മനോജിന്റെ സഹോദരിയും തലശ്ശേരിയിലെ ഡോക്ടറുമായ ഷീലയുടെ ഭർത്താവാണ് പരേതനായ ഡോ. പത്മാക്ഷൻ.

സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ വീൽചെയർ ഏറ്റുവാങ്ങി. കെ.പി. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, ഐ.ആർ.പി.സി മാണിയൂർ ലോക്കൽ ഗ്രൂപ്പ് അംഗം ഒ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.പി.ഐ(എം) കൂവച്ചിക്കുന്ന് ബ്രാഞ്ച് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!