വളപട്ടണം :അഴീക്കോട് ആനിവയൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനിടെ യുവ ഡോക്ടറായ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു.
കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണ നാ (24) ണ് അതിദാരുണമായി മരിച്ചത്
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം
ഇൻസ്റ്റഗ്രാമിൽ ആരോ പോസ്റ്റുചെയ്ത കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിന് ഒപ്പം എത്തിയതായിരുന്നു അനിരുദ്ധ് .
എം ബി ബി എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയായിരുന്നു അനിരുദ്ധ് . സുഹൃത്തിനെ കരയ്ക്ക് നിർത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോവുകയായിരുന്നു സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് കുളത്തിൽ നിന്നും അനിരുദ്ധിനെ പുറത്തെടുത്തു ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നല്ല വെള്ളമുണ്ടായിരുന്ന കുളത്തിൽ താഴ്ന്നു പോവുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

