പരിയാരം : നെതർലാൻ്റിലുള്ള റൂബെൻകമ്പനിയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പാണപ്പുഴഏര്യം ഏഴും വയൽ സ്വദേശി പി. ജിജോയുടെ പരാതിയിലാണ് ഓപ്പൺ സ് കൈ ഡോക്യുമെൻ്റ്സ് ക്ലിയറിംഗ് എൽ എൽ സി എന്ന കമ്പനിയിലെ പ്രതിനിധികൾക്കെതിരെ പരിയാരം പോലീസ്കേസെടുത്തത്. 2026 ജനുവരി മാസം മുതൽജൂലൈ മാസം വരെയുള്ള കാലയളവിൽ നെതർലാൻ്റിലേക്ക് വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നുംപ്രതികൾ 1,25,000 രൂപ അഡ്വാൻസായി വാങ്ങിയ ശേഷം ജോലിക്കുള്ള വിസ യോ അടച്ചപണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

