ശ്രീകണ്ഠപുരം: മഹിളാകോൺഗ്രസ് നേതാവിൻ്റെയുംവൈദ്യുതി മന്ത്രിയും കെ എസ് ഇ ബി ജീവനക്കാരുടെയും ഒരുമിച്ചുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ വാർത്തയുണ്ടാക്കിസമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോട്ടൂർ സ്വദേശിനി ഡോ. കെ.വി. ഫിലോമിനയുടെ പരാതിയിലാണ് സൈബർ ആക്രമണത്തിനു അജ്ഞാതനെതിരെ കേസെടുത്തത്. ഈ മാസം 4 ന് രാത്രി 7.40 മണിക്കാണ് സംഭവം. പരാതിക്കാരിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും വൈദ്യുതി ഓഫീസ് ജീവനക്കാരും ഒരുമിച്ചുള്ള ഫോട്ടോസമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിനുപിന്നാലെ പ്രതി ആഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിപ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

