നാറാത്ത്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖല ക്യാമ്പയിനായ ‘ജീവനം 2.0’ സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് വെറ്റിനറി സബ് സെന്ററിന് മുകളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജിഷ കെ. അധ്യക്ഷത വഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ. റിൻസി തെരേസ കർഷകർക്കായി ക്ലാസെടുത്തു. തുടർന്ന് പശുക്കൾക്കുള്ള ചെള്ള് മരുന്നും കോഴികൾക്കുള്ള വിറ്റാമിനുകളും കർഷകർക്ക് വിതരണം ചെയ്തു. സി.ഡി.എസ് മെമ്പർ ഉഷ കെ.കെ. പരിപാടിക്ക് സ്വാഗതം പറഞ്ഞു.
കുടുംബശ്രീ കർഷകർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എ.എച്ച്. സി.ആർ.പിമാരായ ജസീറ കെ.സി., ഫാത്തിമ പി.പി., പ്രസീത പി.പി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉപജീവന ഉപസമിതി കൺവീനർ രമ്യ കെ. നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

