എടക്കാട്: ക്ഷേത്രത്തിലേക്ക് വെള്ളമെടുക്കുന്നതിനായി ആൾ താമസമില്ലാത്ത പറമ്പിലെകിണറിൽ സ്ഥാപിച്ച മോട്ടോർ മോഷ്ടിച്ചു കൊണ്ടുപോയ രണ്ടു പേരെ പോലീസ് പിടികൂടി. ആറ്റടപ്പ ആളങ്കാട്ട് മനക്കൽ ശ്രീമഹാവിഷ്ണു ക്ഷേത്രഭാരവാഹി ആറ്റടപ്പയിലെ എം.വി. ബൈജുവിൻ്റെ പരാതിയിലാണ് ആറ്റടപ്പ മടപ്പുരക്കലിലെ കെ. വൈഷ്ണവ് (21), കെ. ഷാഹിൽ (30) എന്നിവരെ എടക്കാട് പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.ഈ മാസം 8 ന് ആണ് സംഭവം. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതികളെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

