മയ്യിൽ: വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മയ്യിലിൽ കോൺഗ്രസ് പ്രതിഷേധം. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധിയെ കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ ഡൽഹി പോലീസും കേന്ദ്രസേനയും നടത്തിയ അതിക്രമത്തിനെതിരെയാണ് പ്രതിഷേധം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമുള്ള പൊതുയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ-ബ്ലോക്ക്-മണ്ഡലം നേതാക്കളായ കെ.സി. രാജൻ മാസ്റ്റർ, ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം, നാസർ കോറളായി, എ.കെ. ബാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ മാസ്റ്റർ, ഷാഫി കോറളായി, അജയൻ കെ, ജിനേഷ് ചാപ്പാടി, ഇ.കെ. മധു, ജിതിൻ വേളം, പ്രസാദ് കെ, മറ്റ് മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി.വി. വിഷ്ണു നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

