ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ സർഗവേദി ഉദ്ഘാടനം ചെയ്തു

Kannadiparamba online news

ചേലേരി: മജ്‌ലിസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ ചേലേരിമുക്കിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ ഈ വർഷത്തെ സർഗ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മദ്റസ സർഗവേദിയുടെ ഉദ്ഘാടനം യുവഗായകൻ റബാഹ് നിർവഹിച്ചു.

പരിപാടിയിൽ മദ്റസ പ്രിൻസിപ്പൽ സഫൂറ കാട്ടാമ്പള്ളി ആമുഖഭാഷണം നടത്തി. തുടർന്ന് “കലയും കലാലയവും” എന്ന വിഷയത്തിൽ നൗഷാദ് ചേലേരി വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ റാഹില ടീച്ചർ സ്വാഗതം പറയുകയും, ഉദ്ഘാടന ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. മാജിദ കെ.സി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!