കണ്ണൂർ:സെൻട്രൽ ജയിലിൽ വെച്ച് കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി തടയാൻ ശ്രമിച്ച ജയിൽ ജീവനക്കാരെ ആക്രമിച്ച ഏഴു തടവുകാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. സെൻട്രൽ ജയിൽ ജീവനക്കാരായ വി.എസ്. വിഷ്ണു (27), ദിലേഷ് (30),അഖിൽ അബ്രഹാം, ഫ്രാൻസിസ് എന്നിവർക്കാണ് പരിക്കേറ്റത്. പരാതിയിൽ തടവുകാരായ ജലാലുദ്ദീൻ, അനുരാഗ്, അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഇജാസ് , ഹാരിസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 30 ന് രാവിലെ 9.45 മണിക്കായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

