നാടക കലാകാരൻ രാധൻ കണ്ണപുരം അനുസ്മരണം ജൂൺ 28-ന്

Kannadiparamba online news
Screenshot

കമ്പിൽ: കൊളച്ചേരി നാടക സംഘത്തിന്റെ നേതൃത്വത്തിൽ പ്രമുഖ നാടക കലാകാരൻ രാധൻ കണ്ണപുരത്തിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ചാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്.

പ്രശസ്ത അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പുഷ്പജൻ മാസ്റ്റർ പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. നാടക രംഗത്തെ രാധൻ കണ്ണപുരത്തിന്റെ സംഭാവനകളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും അനുസ്മരിച്ചുകൊണ്ട് നിരവധി കലാകാരന്മാരും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിക്കും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!