മുംബൈയിൽ കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നു; ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

Kannadiparamba online news

കണ്ണൂർ : മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ താൽക്കാലിക ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ പാനൂർ ചെണ്ടയാട് എരഞ്ഞിക്കൽ മഫ്ലാദ് (33) അന്തരിച്ചു. മുംബൈ കേരള മുസ്ലിം ജമാഅത്ത് ട്രഷററും ബിസിനസുകാരനുമായ എരഞ്ഞിക്കൽ വാക്ക്‌മാൻ മഹമ്മൂദിന്റെ മകനാണ്.

മുംബൈ ഫൗണ്ടനിലെ ബോംബൈ ഹോട്ടലിന് പിൻവശത്തായി മഹമ്മൂദിന്റെ ഉടമസ്ഥതയിൽ നിർമ്മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിൽ കഴിഞ്ഞ 18-നാണ് അപകടമുണ്ടായത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ കയറുന്നതിനിടെ, രണ്ടാം നിലയിൽ സാധനങ്ങൾ കയറ്റാൻ ഉപയോഗിച്ചിരുന്ന താൽക്കാലിക ലിഫ്റ്റ് തകർന്നു വീഴുകയായിരുന്നു. മഫ്ലാദിനൊപ്പം സഹോദരൻ മിർഷാദിനും ഒരു ജോലിക്കാരനും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മഫ്ലാദ് മരണപ്പെട്ടത്.

മാതാവ്: സുഹ്റ ഇല്ലിക്കേന്റവിട. ഭാര്യ: മുഹ്സിന (കല്ലിക്കണ്ടി). മക്കൾ: ഹയാൻ, സാറ, സൈനബ. സഹോദരങ്ങൾ: മുർഷിദ, മുദസിർ, മിർഷാദ്. കബറടക്കം കല്ലറക്കൽ ജുമഅ മസ്ജിദിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!