ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി മൂന്നുപേർ പാനൂർ പോലീസിന്റെ പിടിയിൽ

Kannadiparamba online news

പാനൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെ എംഡിഎംഎ സഹിതം പിടികൂടി.

പാത്തിപ്പാലം സ്വദേശി നിധിൻ രാജ് കെ കെ(36), ഇളങ്കോട് സ്വദേശി ആഷിത് കെ(35), മൊകേരി സ്വദേശി റോഷിൻ പി(34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസിനെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളുടെ വീട് പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്ഐ ശരത്ത് പി ആർ, എസ്ഐ മുഹമ്മദ് സജീർ, എഎസ്ഐ ഷാജി, എസ്.സിപിഒ സീന, സിപിഒ ഷിനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!