മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പുനർജനി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ബാഗുകൾ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ വിതരണം ചെയ്തു. ഇതിനുപുറമെ, ലയൺസ് സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കുടകളും വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രതിനിധികൾ നേരിട്ടെത്തിയാണ് കുടകൾ കൈമാറിയത്.
വാർഡ് മെമ്പർ രഞ്ജിത്ത്, കുടുംബശ്രീ സി.ഡി.എസ് (CDS) ചെയർപേഴ്സൺ ബിന്ദു, ബഡ്‌സ് സ്കൂൾ പി.ടി.എ പ്രസിഡന്റ് രാമചന്ദ്രൻ, ലയൺസ് ക്ലബ് പ്രതിനിധി എ.കെ. രാജ്‌മോഹൻ, കുടുംബശ്രീ സി.ഡി.എസ് സാമൂഹ്യ ഉപദേശക സമിതി അംഗം ശോഭന തുടങ്ങി മറ്റു ഭരണസമിതി അംഗങ്ങളും പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഡ്‌സ് സ്കൂൾ ടീച്ചർ വീണ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

