മയ്യിൽ: ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന് പൊതു സ്ഥലത്ത് പഴകിയ ഭക്ഷണം തളളിയ രണ്ടു പേർ പിടിയിൽ. ചാലാട് മുള്ളൻക്കണ്ടിപ്പാലത്തെയു. സഫ്വാൻ (27), കൊറ്റാളി ശാദുലി പള്ളിയിലെ സി. ബി മൊഹമ്മദ് സഹദ് (20) എന്നിവരെയാണ് എസ്.ഐ പി. ഷമീറും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ 3 മണിയോടെ കൊളച്ചേരി കനാൽപ്പാലം യു.പി. സ്കൂളിനു സമീപം പഴകിയ ഭക്ഷണ വസ്തുക്കൾ പൊതു സ്ഥലത്ത് കെ എൽ 13. എ.എസ്. 2871 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് തള്ളുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

