രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡി.സി.സി ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും

Kannadiparamba online news

കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.ഡി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.

രാജ്യത്തിന്റെ ആധുനികവൽക്കരണത്തിലും ഐടി വിപ്ലവത്തിലും രാജീവ് ഗാന്ധി നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു. പി.ടി. മാത്യു, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ, റിജിൽ മാക്കുറ്റി, ടി. ജയകൃഷ്ണൻ, പി. മാധവൻ മാസ്റ്റർ, സി.ടി. ഗിരിജ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ, കല്ലിക്കോടൻ രാഗേഷ്, ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കുക്കിരി രാജേഷ്, കെ. ഉഷാകുമാരി, സി.പി. സലീം, പി. അനൂപ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!