കണ്ണൂർ ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം

Kannadiparamba online news
Screenshot

കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.ഏകദേശം 20,000 രൂപയോളം മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി എം ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടായിരുന്നു മോഷണം നടത്തിയത്. പിക്കാസുമായി അകത്ത് കയറിയ മോഷ്ടാവ് നേരെ ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പുട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്നായിരുന്നു വഴിപാട് രശീതിയായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചത്. തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കവരാൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിയിട്ട ക്ഷേത്രനടയിലെ മേശ കുത്തി തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള ഭണ്ഡാരത്തിന്റെ പുട്ട് തകർക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മുറി തള്ളി തുറന്ന്പുറത്തെത്തിയത്. മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനുമായി മൽപ്പിടുത്തത്തിന് ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റിയാണ് മോഷ്ടാവ് പിറകു വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും വസ്ത്രം മാറിയാണ് കള്ളൻ സ്ഥലം വിട്ടത്. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എ.എസ്.പി അഭിഷേക് ഷിറ , ടൗൺ എസ്.ഐ ജിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!