തളിപ്പറമ്പ് :സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. ചെങ്ങളായി മുലായത്തട്ട് സ്വദേശി അഭിലാഷിനെ(45) യാണ്തളിപ്പറമ്പ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പിടികൂടിയത്.
തളിപ്പറമ്പ് മന്നയിൽ വെച്ചാണ് കെ എൽ 59 എസി 5218 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന 23കുപ്പി മദ്യവുമായി പ്രതി പിടിയിലായത്.
വാഹന പരിശോധനയിൽപ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജിത്ത്. ടി. വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

