കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോർപറേഷൻ പരിധിയിലെ ജലസ്രോതസുകളുടെ ശുചീകരണ പ്രവർത്തികൾക്കാണ് ആദ്യഘട്ടത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂർ ആനക്കുളം ശുചീകരിച്ച് മേയർ അഡ്വ. പി. ഇന്ദിര ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
• കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു. കുളത്തിന്റെ നടപ്പാതയും പരിസരവും പൂർണ്ണമായും വൃത്തിയാക്കി.
• ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർ അനൂപ് ബാലൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ, പി.എച്ച്.ഐ മാരായ ആർ. ഫിയാസ്, ഇ. ബിന്ദു, ഇ. അഞ്ജു തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ:
• നാളെ: 51-ാം ഡിവിഷനിലെ വലിയ കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
• ഏപ്രിൽ 26 (ഞായറാഴ്ച): പാറക്കണ്ടി ഡിവിഷനിലെ ചെട്ടിയാർകുളവും ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

