ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ അക്കാദമിയിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു

Kannadiparamba online news
Screenshot

ശ്രീകണ്ഠപുരം: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന വിശ്വാസികൾക്കായി ശ്രീകണ്ഠപുരം പഴയങ്ങാടി ഹിദായതു ത്വലബ ദർസ് മാലിക് ദീനാർ അക്കാദമിയിൽ പ്രാക്ടിക്കൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

‘ഹജ്ജ് പ്രാക്ടിക്കൽ ആൻഡ് ഒബ്സർവിങ് ക്ലാസ്’ എന്ന പേരിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകൾ നടക്കുന്നത്. ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും വളരെ ലളിതമായി മനസ്സിലാക്കാനും പഠിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കും അറിവന്വേഷകർക്കും ഇതൊരു സുവർണ്ണാവസരമാണെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൺലൈൻ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

രജിസ്ട്രേഷൻ ലിങ്ക്: https://cglw1z7q.forms.app/untitled-form

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!