തലശേരി : കാറിൽ വില്പനക്കായി കടത്തിയ 70.07 ഗ്രാംമാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി. മാഹി പള്ളൂർ കോയാട്ടുതെരുവിലെസ്വദേശി പി.കെ. മുഹമ്മദ് മജീദ് (31), തലശേരി മട്ടാമ്പ്രത്തെ സാറുമ്മ മൻസിലിൽ ബി. മുഹമ്മദ് നസീഫ് (35) എന്നിവരെയാണ് എസ്.ഐ.എം. അഭിലാഷും സംഘവും പിടികൂടിയത്. ടോൾ പ്ലാസക്ക് സമീപം വെച്ചാണ് കെ എൽ 58.ടി. 1591 നമ്പർ കാറിൽ കടത്തിയ 70.07 ഗ്രാം എം ഡി എം എയുമായി പ്രതികൾ പോലീസ് പിടിയിലായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

