മയ്യിൽ: ലയൺസ് ഇന്റർനാഷണൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന ‘സ്നേഹ വീടിന്റെ’ തറക്കല്ലിടൽ കർമ്മം നാളെ (ഏപ്രിൽ 11, ശനിയാഴ്ച) നടക്കും. നിർധനരും ഭവനരഹിതരുമായ കൊളച്ചേരി പറമ്പിലെ ബിന്ദു – ബാബുരാജ് ദമ്പതികളുടെ കുടുംബത്തിനാണ് മയ്യിൽ പഞ്ചായത്തിലെ പാടിക്കുന്നിൽ സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ ടൈറ്റസ് തോമസ് (MJF) നിർവഹിക്കും. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

