കണ്ണൂരിൽ 78.60 ശതമാനം പോളിംഗ്; കൂടുതൽ പോളിംഗ് മട്ടന്നൂരിൽ, കുറവ് ഇരിക്കൂറിൽ

Kannadiparamba online news
Screenshot

കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന പോളിംഗാണ് ഇത്തവണ ജില്ലയിൽ ഉണ്ടായിട്ടുള്ളത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.

മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മട്ടന്നൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് (82.24%). ഏറ്റവും കുറവ് പോളിംഗ് ഇരിക്കൂർ മണ്ഡലത്തിലാണ് (74.32%). വരും ദിവസങ്ങളിൽ ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് ശതമാനം (ബ്രാക്കറ്റിൽ 2021-ലെ ശതമാനം):

• പയ്യന്നൂർ: 80.57% (78.96%)

• കല്യാശ്ശേരി: 76.99% (76.41%)

• തളിപ്പറമ്പ്: 81.01% (80.94%)

• ഇരിക്കൂർ: 74.32% (75.63%)

• അഴീക്കോട്‌: 77.71% (77.89%)

• കണ്ണൂർ: 75.61% (74.94%)

• ധർമ്മടം: 81.44% (80.22%)

• തലശ്ശേരി: 76.33% (73.94%)

• കൂത്തുപറമ്പ്: 78.46% (78.15%)

• മട്ടന്നൂർ: 82.24% (79.54%)

• പേരാവൂർ: 79.1% (78.07%)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!