മുണ്ടേരി കടവ് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Kannadiparamba online news
Screenshot

നൂഞ്ഞേരി : മുണ്ടേരി കടവ് സതീശൻ റോഡിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7 മണി -ഓടെയായിരുന്നു അപകടം സംഭവിച്ചത്.

കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.

തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!