കണ്ണാടിപ്പറമ്പ്: കഴിഞ്ഞ ശനിയാഴ്ച ഷാർജയിൽ വെച്ച് നിര്യാതനായ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി തളാപ്പിൽ അബ്ദുൽ ഖാദറിന്റെ (60) മയ്യിത്ത് (മൃതദേഹം) നാളെ പുലർച്ചെയോടെ നാട്ടിലെത്തും.
ഇന്ന് രാത്രി 9:30 ന് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നാളെ പുലർച്ചെ 2:30 ന് കോഴിക്കോട് എയർപോർട്ടിൽ എത്തുന്ന മയ്യിത്ത് (മൃതദേഹം), തുടർന്ന് റോഡ് മാർഗ്ഗം രാവിലെ 6 മണിയോടെ നാട്ടിലെത്തിക്കും.
തുടർന്ന് മയ്യിത്ത് നിസ്കാരവും കബറടക്കവും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: കുഞ്ഞാമിന.
മക്കൾ: സഹദ്, സുബൈർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

