ഒമ്പതാമത് കേരള സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കമായി

Kannadiparamba online news
Screenshot

കണ്ണൂർ: ഒമ്പതാമത് കേരള സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ ആവേശകരമായ തുടക്കം. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് കേരള സംസ്ഥാന അമേച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.കെ. സൂരജ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ. ഡി. ചന്ദ്രലാൽ മുഖ്യപ്രഭാഷണം നടത്തി. പ്രജു കെ. പോൾ സ്വാഗതവും ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി എസ്.ആർ. ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ കായികമേളയിൽ വിവധ ജില്ലകളിൽ നിന്നായി 350-ഓളം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഇവിടെ വിജയികളാകുന്ന താരങ്ങൾ ഗുവാഹത്തിയിൽ നടക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!