കണ്ണാടിപ്പറമ്പ്: കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അഴീക്കോട് മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന കോടികളുടെ വികസനം ഒന്നുകിൽ ബോധപൂർവ്വമായ തെറ്റായ അവകാശവാദമാണെന്നും, അല്ലെങ്കിൽ പ്രിന്റിംഗ് മിസ്റ്റേക്കാണെന്ന് സമ്മതിക്കാൻ എം.എൽ.എ തയ്യാറാകണമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ നാറാത്ത് പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം കണ്ണാടിപ്പറമ്പ പീടികത്തെരുവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു വികസനവും അനുഭവിക്കാത്ത വോട്ടർമാരുടെ ഇടയിൽ ഈ അവകാശവാദം പരിഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും, ഉള്ള സ്ഥാപനങ്ങൾ പൂട്ടിയതല്ലാതെ പുതിയതൊന്നും തുറന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സത്യസന്ധനും ജീവകാരുണ്യ-സാന്ത്വന രംഗത്തെ കർമ്മയോഗിയുമായ അഡ്വ. കരീം ചേലേരിയെ അഴീക്കോട് ജനത ഉള്ളാൽ സ്വീകരിച്ചു കഴിഞ്ഞുവെന്നും, വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം നിയമസഭയിലെത്തുമെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു. മോഹനാങ്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ. ഷിനാജ്, കെ.വി. ഹാരിസ്, പ്രശാന്ത് മാസ്റ്റർ, പി. സുധീഷ്, കബീർ കണ്ണാടിപ്പറമ്പ്, അസ്കർ കണ്ണാടിപ്പറമ്പ്, പി. ദാമോദരൻ മാസ്റ്റർ, സി.കെ. അക്സർ, മുഹമ്മദലി ആംപീടിക എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

