കല്യാശ്ശേരി മണ്ഡലം: വോട്ടർമാരെ നേരിൽ കണ്ട് എം. വിജിൻ; ചൂടാട്ട് ബീച്ചിലും വിനീത് കുമാറിന്റെ വസതിയിലും സന്ദർശനം

Kannadiparamba online news
Screenshot

കല്യാശ്ശേരി: കല്യാശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വിജിന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുന്നു. ഞായറാഴ്ച കാർഷിക ഗ്രാമമായ കൈതപ്രത്തെ വോട്ടർമാരെ നേരിൽ കണ്ടുകൊണ്ടാണ് അദ്ദേഹം തന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് മാടായി നോർത്തിലെ മുട്ടം വെള്ളച്ചാൽ, വെങ്ങര മൂലക്കീൽ, മാടായി ലോക്കൽ പരിധിയിലെ വിവിധ പ്രദേശങ്ങൾ, പുതിയങ്ങാടി, ചൂടാട്ട് ബീച്ച് എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. പര്യടനത്തിനിടെ മൂലക്കീലിൽ വെച്ച് പ്രശസ്ത സിനിമാ നടൻ വിനീത് കുമാറിനെയും അദ്ദേഹം സന്ദർശിച്ചു. വൈകുന്നേരത്തോടെ ചൂടാട്ട് ബീച്ചിലെത്തിയ സ്ഥാനാർത്ഥിയെ കാണാനും സൗഹൃദം പങ്കിടാനുമായി നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും ഒത്തുകൂടിയിരുന്നു.

പിന്നീട് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരം, സുനാമി നഗർ, പള്ളിപ്പറമ്പ്, നീരോഴുക്കുംചാൽ, കാരക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെത്തി ജനങ്ങളെ നേരിൽ കണ്ടു. മണ്ഡലത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് വോട്ടഭ്യർത്ഥിക്കുന്നത്. സന്ദർശിച്ച ഇടങ്ങളിലെല്ലാം വൻ ജനപങ്കാളിത്തവും മികച്ച സ്വീകരണവുമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!