കണ്ണാടിപ്പറമ്പ്: വാരം നേഴ്സറി സ്കൂളിന്റെ വാർഷിക ദിനാഘോഷവും ഓൾ ഇന്ത്യാ ടാലന്റ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മാർച്ച് 27-ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രം ഗ്രൗണ്ടിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. പരിപാടി വൻവിജയമാക്കാൻ മുഴുവൻ നാട്ടുകാരെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

