കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് കൺവെൻഷനും സി കുഞ്ഞഹമ്മദ് ഹാജി അനുസ്മരണവും കണ്ണാടിപ്പറമ്പ് സിഎച്ച് സൗധത്തിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. പിവി മുഹമ്മദ് അധ്യക്ഷനായി.
ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പിപി സുബൈർ, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അക്സർ നാറാത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ റഹ്മത്ത് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ എം.ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

