കണ്ണൂർ: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെയും, യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.
അഴിമതിയും സ്വജനപക്ഷപാതവും സർവ്വോപരി ദുർഭരണവും നടത്തി കേരളത്തിന്റെ വികസനത്തെ പിന്നോട്ട് നയിച്ച പിണറായി സർക്കാരിനെ താഴെയിറക്കി വികസന കേരളത്തെ തിരിച്ചുപിടിക്കുന്നതിന് യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് നവകേരളം പടുത്തുയർത്തുന്ന ഒരു തിരഞ്ഞെടുപ്പായി മാറ്റാൻ മുഴുവൻ മുസ്ലിം ലീഗ് പ്രവർത്തകരും സജീവമായി കർമ്മരംഗത്തിറങ്ങണമെന്നും യോഗം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ.എ. ലത്തീഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ. എസ്. മുഹമ്മദ്, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീഖ് മാസ്റ്റർ, ബി.കെ. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

