തളിപ്പറമ്പ് മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി എൽ.ഡി.എഫ്; കരിങ്കൽക്കുഴി, കൊളച്ചേരി, കമ്പിൽ ടൗണുകളിൽ പര്യടനം നടത്തി പി.കെ. ശ്യാമള ടീച്ചർ

Kannadiparamba online news
Screenshot

കമ്പിൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജ്ജിതമാകുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തി.

ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4 മണിയോടെ ആരംഭിച്ച പര്യടനത്തിൽ കരിങ്കൽക്കുഴി ടൗൺ, കൊളച്ചേരി ടൗൺ, കമ്പിൽ ടൗൺ എന്നിവിടങ്ങളിലെത്തിയാണ് സ്ഥാനാർഥി വോട്ടർമാരെ നേരിൽക്കണ്ടത്. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലുമുള്ള വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ അഭ്യർത്ഥിച്ച സ്ഥാനാർഥിക്ക് മികച്ച സ്വീകരണമാണ് വിവിധ ടൗണുകളിൽ ലഭിച്ചത്. എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!