അഴീക്കോട് എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്ന് അഴീക്കോട് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.വി. സുമേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ കണ്ണൂർ ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ.കെ. അനീഷിനു (KAS) മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്.

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും കളക്ടറേറ്റിലേക്ക് എത്തിയത്. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, നേതാക്കളായ എം. അനിൽകുമാർ, ടി.വി. രാജേഷ്, എം. പ്രകാശൻ എന്നിവർക്കൊപ്പമെത്തിയാണ് കെ.വി. സുമേഷ് പത്രിക സമർപ്പിച്ചത്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!