കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; 56 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ വിവരങ്ങൾ പുറത്ത്

Kannadiparamba online news
Screenshot

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 56 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നടൻ രമേശ് പിഷാരടിയെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതും ശ്രദ്ധേയമാണ്.

പ്രഖ്യാപിച്ച പ്രധാന സ്ഥാനാർഥികൾ:

• വട്ടിയൂർക്കാവ് – കെ. മുരളീധരൻ

• പറവൂർ – വി.ഡി. സതീശൻ

• ഹരിപ്പാട് – രമേശ് ചെന്നിത്തല

• തൃത്താല – വി.ടി. ബൽറാം

• മണലൂർ – ടി.എൻ. പ്രതാപൻ

• കുന്നത്തുനാട് – വി.പി. സജീന്ദ്രൻ

• കൊല്ലം – ബിന്ദു കൃഷ്ണ‌

• കൊയിലാണ്ടി – കെ. പ്രവീൺ കുമാർ

• കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്

• തരൂർ – കെ.സി. സുബ്രഹ്‌മണ്യൻ

• പൊന്നാനി – കെ.പി. നൗഷാദ് അലി

• ചിറ്റൂർ – സുമേഷ് അച്യുതൻ

• കൊട്ടാരക്കര – അയിഷ പോറ്റി

• സുൽ‌ത്താൻ ബത്തേരി – ഐ.സി. ബാലകൃഷ്ണൻ

• നാദാപുരം – കെ.എം. അഭിജിത്ത്

• കോഴിക്കോട് നോർത്ത് – കെ. ജയന്ത്

• പേരാവൂർ – സണ്ണി ജോസഫ്

• ഇരിക്കൂർ – സജീവ് ജോസഫ്

• കൽ‌പറ്റ – ടി. സിദ്ദിഖ്

• വണ്ടൂർ – എ.പി. അനിൽകുമാർ

• നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്

• ചാലക്കുടി – സനീഷ് കുമാർ ജോസഫ്

• അങ്കമാലി – റോജി എം. ജോൺ

• ആലുവ – അൻവർ സാദത്ത്

• എറണാകുളം – ടി.ജെ. വിനോദ്

• തൃക്കാക്കര – ഉമ തോമസ്

• മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ

• കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

• പുതുപ്പള്ളി – ചാണ്ടി ഉമ്മൻ

• കരുനാഗപ്പള്ളി – സി.ആർ. മഹേഷ്

• കുണ്ടറ – പി.സി. വിഷ്ണുനാഥ്

• കോവളം – എം. വിൻസന്റ്

• പത്തനാപുരം – ജ്യോതികുമാർ‌ ചാമക്കാല

• എലത്തൂർ – വിദ്യാ ബാലകൃഷ്ണൻ

• പാലക്കാട് – രമേശ് പിഷാരടി

ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം വരും ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!