സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മികച്ച മാതൃകയായി കാമറ്റ് വെഞ്ച്വേഴ്സ്; ദേശസേവാ യു.പി സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ സമ്മാനിച്ചു

Anees kannadiparamba

നാറാത്ത്: മെറ്റൽ എപ്പോക്സി (METOXY) നിർമ്മാതാക്കളായ കാമറ്റ് വെഞ്ച്വേഴ്സ് (Kamet Ventures) ദേശസേവാ യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പോർട്സ് ഉപകരണങ്ങൾ സമ്മാനിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് കുട്ടികൾക്ക് കായിക ഉപകരണങ്ങൾ കൈമാറി.

സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കാമറ്റ് വെഞ്ച്വേഴ്സ് കഴിഞ്ഞ നാല് വർഷമായി വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, ദേശസേവാ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത, കാമറ്റ് വെഞ്ച്വേഴ്സ് മാനേജിങ് പാർട്ണർ രാധാകൃഷ്ണൻ എം.പി, പാർട്ണർമാരായ ഉമേശൻ കെ, ബാലകൃഷ്ണൻ എ. എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!