കല്യാശ്ശേരി: 2025-ലെ കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിയായി (ജൂനിയർ ഡിവിഷൻ) തിരഞ്ഞെടുക്കപ്പെട്ട കല്യാശ്ശേരി മാങ്ങാട് പുഞ്ചിരിമുക്ക് റസിഡൻസ് അംഗം സി. താന്യ നാഥന് നാടിന്റെ ആദരം. കാഴ്ചപരിമിതിയെ തോൽപ്പിച്ച് സമൂഹത്തിന് തന്നെ അഭിമാനമായി മാറിയ താന്യ നാഥനെ പുഞ്ചിരിമുക്ക് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.
കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം കല്യാശ്ശേരി എം.എൽ.എ എം. വിജിൻ ഉദ്ഘാടനം ചെയ്തു. താന്യ നാഥനുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവ്വഹിച്ചു.
പതിനൊന്നാം വാർഡ് മെമ്പർ ദിലീപ് മാസ്റ്റർ, പന്ത്രണ്ടാം വാർഡ് മെമ്പർ പി.പി. ജലജ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഷാജി, സെക്രട്ടറി രതീഷ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

