കണ്ണാടിപ്പറമ്പ് ഈവനിംഗ് സെവൻസ് ഫുട്ബോൾ: കോച്ചിംഗ് സെന്റർ കൊളച്ചേരിയും റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പും ഫൈനലിൽ

Anees kannadiparamba

കണ്ണാടിപ്പറമ്പ്: ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് അമ്പലപ്പറമ്പിൽ നടക്കുന്ന സഖാവ് കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഫൈനലിസ്റ്റുകളെ തീരുമാനിച്ചു.

ഇന്നലെ നടന്ന ഒന്നാം സെമിയിൽ ബി.ബി.സി ചവിട്ടടിപ്പാറയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി കോച്ചിംഗ് സെന്റർ കൊളച്ചേരി ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ജി.എഫ്.സി കമ്പിലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തി റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പും ഫൈനലിലേക്ക് യോഗ്യത നേടി.

കിരീടത്തിനായി കോച്ചിംഗ് സെന്റർ കൊളച്ചേരിയും റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പും തമ്മിൽ ഏറ്റുമുട്ടുന്ന മെഗാ ഫൈനൽ പോരാട്ടം തിങ്കളാഴ്ച അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!