വലിയന്നൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
റവന്യൂ വകുപ്പിന്റെ അധീനതയില്‍ മതുക്കോത്തുള്ള 14 സെന്റ് സ്ഥലത്ത് അമ്പത് ലക്ഷം രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വില്ലേജ് ഓഫീസിനുള്ള ഒരുനില കെട്ടിടം പണിയുന്നത്. നിര്‍മിതിക്കാണ് നിര്‍മാണ ചുമതല.
ചേലോറ സോണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്പറേഷന് കൗണ്‍സിലര്‍മാരായ കെ സുമ, എ അര്‍ഷാദ്, സരസ്വതി, എ ഡി എം കലാഭാസ്കര്‍, തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി അശോകന്, പി സജയന്, പ്രദീപന് ചാത്തമ്പള്ളി, സി എറമുള്ളാന്, ടി.വി സന്തോഷ് കുമാര്‍, പി.പി സെയ്യിദ് എന്നിവര്‍ പങ്കെടുത്തു.
(പടം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

