കണ്ണാടിപ്പറമ്പ്: ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് അമ്പലപ്പറമ്പിൽ നടക്കുന്ന സഖാവ് കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് പൂർത്തിയായി. ടൂർണമെന്റിന് നാളെ (വെള്ളിയാഴ്ച) ഇടവേളയായതിനാൽ നാളെ മത്സരങ്ങൾ ഉണ്ടായിരിക്കില്ല.
ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ മത്സരം ശനിയാഴ്ച നടക്കും. ഒന്നാം സെമിയിൽ കോച്ചിംഗ് സെന്റർ കൊളച്ചേരി ബി.ബി.സി ചവിട്ടടിപ്പാറയെ നേരിടും. ഞായറാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പും ജി.എഫ്.സി കമ്പിലും തമ്മിൽ ഏറ്റുമുട്ടും. കിരീടാവകാശികളെ കണ്ടെത്തുന്ന മെഗാ ഫൈനൽ പോരാട്ടം തിങ്കളാഴ്ച അരങ്ങേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

