കണ്ണൂർ: കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ കലാസമിതി – കലാകാര സംഗമം മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും. ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
യോഗത്തിൽ പ്രസിഡണ്ട് ടി. വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീധരൻ സംഘമിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. മോഹനൻ കുറ്റിക്കോൽ, ജിജു ഒറപ്പടി, രതീഷ് മാസ്റ്റർ, വിനോദ് നാരോത്ത് എന്നിവർ സംസാരിച്ചു.
സംഗമത്തിൽ വെച്ച് തുടർച്ചയായി 10 വർഷം നാടകം അവതരിപ്പിക്കുകയും മറ്റ് കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന, കേരള സംഗീത നാടക അക്കാദമിയിൽ അഫിലിയേഷൻ ഉള്ള കലാസമിതികൾക്ക് പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ 65 വയസ്സിനു മുകളിലുള്ള മുതിർന്ന നാടക പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
താൽപ്പര്യമുള്ള കലാസമിതികൾ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും മാർച്ച് 5-ന് മുൻപായി അയക്കണം.
വിശദവിവരങ്ങൾക്ക്: 98465 61977, 94463 23265.
ഇ-മെയിൽ: sangamithrasreedharan@gmail.com
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

