ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്
അബുദാബി/റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും റമദാൻ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ (ബുധനാഴ്ച) റമദാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ വിശ്വാസികൾ നാളെ മുതൽ വ്രതശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കും.
മാസപ്പിറവി നിരീക്ഷിക്കുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ ചേർന്ന പ്രത്യേക കമ്മിറ്റിയാണ് യുഎഇയിൽ റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലും മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോർട്ട് സ്ഥിരീകരിച്ചു.
റമദാനെ വരവേൽക്കാൻ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂർണ്ണ സജ്ജമായി. തീർഥാടകർക്ക് സുഗമമായി ആരാധന നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹറമിലെ പുതിയ വിപുലീകരണ ഭാഗങ്ങളും എസ്കലേറ്ററുകളും വിശ്വാസികൾക്കായി തുറന്നുകൊടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

