കണ്ണാടിപ്പറമ്പ്: ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഖാവ് കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ തുടക്കമായി.
ടൂർണമെന്റിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ റെനിൽ നമ്പ്രം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അഭിജിത്ത് പി .പി, പ്രസിഡന്റ് അനഘ കെ, സംഘാടക സമിതി ചെയർമാൻ ഇ. ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന മത്സരത്തിൽ ജി.എഫ്.സി കമ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഏച്ചൂർ സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി. ജി.എഫ്.സി കമ്പിലിന്റെ റിജാസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
നാളെ (ചൊവ്വാഴ്ച) നടക്കുന്ന മത്സരത്തിൽ കോച്ചിംഗ് സെന്റർ കൊളച്ചേരിയും യുവപ്രതിഭ, പൂവത്തൂരും തമ്മിൽ ഏറ്റുമുട്ടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

