കണ്ണൂർ: 2024-25 വര്‍ഷത്തെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് മികച്ച രണ്ടാമത്തെ ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം. പൊതുഭരണമികവ്, ഫണ്ട് വിനിയോഗം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ ഘടകപദ്ധതികള്‍, വനിതാഘടക പദ്ധതി, വയോജന ഘടകപദ്ധതി തുടങ്ങിയവയുടെ നിര്‍വ്വഹണത്തിലെ മികവ്, മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍, നൂതന വികസന പ്രൊജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത്തല വിവരശേഖരങ്ങള്‍ രൂപപ്പെടുത്താനായി നടപ്പിലാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക, മുഴുവന്‍ പഞ്ചായത്തുകളിലെയും സ്ത്രീപദവിപഠനം, സുരക്ഷാനിരീക്ഷണത്തിനുള്ള സ്മാര്‍ട്ട് ഐ ക്യാമറ സംവിധാനം തുടങ്ങിയവ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. ജില്ലാപഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ ഫാമുകളുടെയും ജില്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനമികവും അവാര്‍ഡിന് പരിഗണിച്ചു. 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2023 ല്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിന് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

