മയ്യിൽ: വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉത്സവങ്ങൾ നാടിന്റെ സാംസ്കാരിക കൂട്ടായ്മയുടെ വേദികളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കെ. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച തിരുവാതിരക്കളിയും പ്രശസ്ത ഗായകരും കലാകാരന്മാരും അണിനിരന്ന മ്യൂസിക് ഇവന്റും ഉത്സവത്തിന് മാറ്റുകൂട്ടി.
കൺവീനർ എ.കെ. രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ലക്ഷ്മണൻ, വാർഡ് മെമ്പർ കെ. വാണിദേവി, പാരമ്പര്യ ട്രസ്റ്റി മാക്കംതേരി ദാമോദരൻ നമ്പൂതിരി, ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ. ശ്രീജേഷ് എന്നിവർ സംസാരിച്ചു. നിരവധി ഭക്തജനങ്ങളും കലാസ്വാദകരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

