വികസന കുതിപ്പിന്റെ സന്ദേശവുമായി കെ.വി. സുമേഷ് എം.എൽ.എയുടെ പര്യടനം; അഴീക്കോട് മണ്ഡലം വികസന ജാഥയ്ക്ക് കണ്ണാടിപ്പറമ്പിൽ തുടക്കമായി

Anees kannadiparamba

കണ്ണാടിപ്പറമ്പ്: അഴീക്കോട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക് ആവേശകരമായ തുടക്കം. കണ്ണാടിപ്പറമ്പ് ബസാറിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.വി. സുമേഷ് എം.എൽ.എയെ പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിച്ചു.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം എന്നിവ ഉയർത്തിക്കാട്ടിയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം നടക്കുന്നത്. ആദ്യദിനം കണ്ണാടിപ്പറമ്പിൽ നിന്നും ആരംഭിച്ച് വാരംറോഡ്, ആറാംപീടിക, ഓണപ്പറമ്പ്, നാറാത്ത് ടൗൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി കോട്ടക്കുന്നിൽ സമാപിച്ചു . ഫെബ്രുവരി 17-ന് പാപ്പിനിശ്ശേരിയിലാണ് ജാഥയുടെ സമാപനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!