
കണ്ണൂർ: കണ്ണൂർ താലൂക്ക് സ്കൂൾ ട്രിപ്പ് ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാരുണ്യ നിധി നറുക്കെടുപ്പിന്റെ സമ്മാനവിതരണവും അംഗങ്ങൾക്കുള്ള സൗജന്യ ഇൻഷുറൻസ് പോളിസി വിതരണവും സംഘടിപ്പിച്ചു. കണ്ണൂർ ട്രാഫിക് എസ്.ഐ. സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സുധീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ എം.വി.ഐ. പ്രജിത്ത് വി. മുഖ്യാതിഥിയായി പങ്കെടുത്തു. കാരുണ്യ നിധി പദ്ധതിയുടെ ഭാഗമായുള്ള സമ്മാനങ്ങളും ഡ്രൈവർമാർക്കുള്ള ആരോഗ്യ-സുരക്ഷാ ഇൻഷുറൻസ് പോളിസികളും അദ്ദേഹം വിതരണം ചെയ്തു. അംഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

