അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം; കണ്ണൂരിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി

Anees kannadiparamba

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ മാധ്യമപ്രവർത്തകർ തെരുവിലിറങ്ങി. കേരള പത്രപ്രവർത്തക യൂണിയനും (KUWJ) കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും (KNEF) സംയുക്തമായാണ് പ്രതിഷേധ മാർച്ചിലും ധർണ്ണയിലും അണിചേർന്നത്.

രാവിലെ 10 മണിക്ക് കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച മാധ്യമപ്രവർത്തകരുടെ പ്രകടനം പഴയ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ പ്രകടനവുമായി സംയോജിച്ചു. തുടർന്ന് നൂറുകണക്കിന് തൊഴിലാളികളോടൊപ്പം ചേർന്ന് റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ നടന്ന ധർണ്ണയിൽ ഇവർ പങ്കുചേർന്നു.

പ്രതിഷേധ മാർച്ചിന് KUWJ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ജേഷ്, സംസ്ഥാന കമ്മിറ്റിയംഗം ജസ്ന ജയരാജ്, ജില്ലാ പ്രസിഡന്റ് സി. സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, KNEF ജില്ലാ പ്രസിഡന്റ് കെ. സജീവൻ, സെക്രട്ടറി പി. സുരേശൻ എന്നിവർ നേതൃത്വം നൽകി. ലേബർ കോഡുകൾ പരിഷ്കരിക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും പ്രതിഷേധം ഉയർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!