കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ പൗരാവകാശ വിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലയിൽ നാല് മേഖലകളിലായി പൗരാവകാശ ജാഥകൾ സംഘടിപ്പിക്കും. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ജില്ലാ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 13-ന് വൈകുന്നേരം 4.30-ന് പുതിയതെരുവിൽ നടക്കുന്ന ജാഥ ദേശീയ പ്രവർത്തക സമിതി അംഗം അഫ്‌സൽ മൗലവി (മൂവാറ്റുപുഴ) ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പിൽ നടക്കുന്ന ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കലും, ഇരിട്ടിയിൽ നടക്കുന്ന ജാഥ കർണാടക സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവും ഉദ്ഘാടനം ചെയ്യും. യങ്ങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ കെ.എ. മുഹമ്മദ് ഷമീർ ചടങ്ങിൽ പങ്കെടുക്കും.
ഫെബ്രുവരി 17-ന് വൈകുന്നേരം കണ്ണൂരിൽ നടക്കുന്ന ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്യും. പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ ജനകീയ പ്രതിരോധത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫാ നാറാത്ത്, ജില്ലാ സെക്രട്ടറി പി.സി. ഷഫീഖ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

