പുല്ലൂപ്പിക്കടവ് പാർക്കിൽ സെൽഫി പോയിന്റ് വേണം; നിവേദനം നൽകി വാർഡ് മെമ്പർ നൗഫൽ പുല്ലൂപ്പി

Anees kannadiparamba

നാറാത്ത്: പുല്ലൂപ്പിക്കടവ് ടൂറിസം പാർക്കിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി പാർക്കിൽ ഒരു സെൽഫി പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എം.പി. കെ. സുധാകരന് നിവേദനം നൽകി. നാറാത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ നൗഫൽ പുല്ലൂപ്പിയാണ് എം.പിയുടെ ഓഫീസ് സെക്രട്ടറിക്ക് നിവേദനം കൈമാറിയത്.

കണ്ണൂർ നഗരത്തിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമായി ദിവസേന അഞ്ഞൂറിലധികം പേരും വാരാന്ത്യങ്ങളിൽ ആയിരത്തിലധികം ആളുകളും എത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പുല്ലൂപ്പിക്കടവ് പാർക്ക്. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ കേന്ദ്രത്തിൽ ഒരു സെൽഫി പോയിന്റ് കൂടി വരുന്നത് ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഓഫീസ് സെക്രട്ടറി ഉറപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!