താരപ്പകിട്ടോടെ വെറ്ററൻ പ്രീമിയർ ലീഗ്; 13 മുതൽ തലശ്ശേരിയിൽ സിക്സറുകൾ പറക്കും

Anees kannadiparamba
Screenshot

തലശ്ശേരി: കേരള ക്രിക്കറ്റിലെ മുൻനിര താരങ്ങളെയും സീനിയർ കളിക്കാരെയും അണിനിരത്തി വെറ്ററൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരള (VCAK) സംഘടിപ്പിക്കുന്ന 13-ാമത് വെറ്ററൻ പ്രീമിയർ ലീഗ് ഫെബ്രുവരി 13 മുതൽ 15 വരെ തലശ്ശേരിയിൽ നടക്കും. ചരിത്രപ്രസിദ്ധമായ കോണ്ണൂർവയൽ സ്റ്റേഡിയമാണ് മൂന്ന് ദിവസത്തെ ഈ ക്രിക്കറ്റ് മഹോത്സവത്തിന് വേദിയാകുന്നത്.

കേരള സീനിയർ സംസ്ഥാന ടീം, വിവിധ ജില്ലാ ടീമുകൾ, പ്രമുഖ ക്ലബുകൾ എന്നിവയെ പ്രതിനിധീകരിച്ച 40 വയസ്സ് കഴിഞ്ഞ മുൻ താരങ്ങളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. മത്സര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കായികക്ഷമതയും ക്രിക്കറ്റിനോടുള്ള ആവേശവും നിലനിർത്തുന്ന ഒട്ടേറെ പ്രതിഭകളുടെ സാന്നിധ്യം ടൂർണമെന്റിനെ ആവേശകരമാക്കും.

മുൻ താരങ്ങൾ തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിനൊപ്പം യുവതലമുറയ്ക്ക് പ്രചോദനം നൽകുക കൂടിയാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആവേശകരമായ പോരാട്ടങ്ങൾ കാണാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!